എമ്പ്രയിൽ താഴെ -കിഴക്കനാത്ത് താഴെ റോഡ് തുറന്നു
1278954
Sunday, March 19, 2023 12:59 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പതിമൂന്നാം വാർഡ് എമ്പ്രയിൽ താഴെ-കിഴക്കനാത്ത് താഴെ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം നടത്തിയത്. വാർഡ് അംഗം സണ്ണി പുതിയകുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഡാർലി എബ്രഹാം, സിമിലി ബിജു, പഞ്ചായത്തംഗങ്ങളായ ആൻസമ്മ ജോസഫ്, ജെസി കരിമ്പനയ്ക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, അബൂബക്കർ തെരുവത്ത്, സൂപ്പി തെരുവത്ത്, കുഞ്ഞാലി കോട്ടോല എന്നിവർ പ്രസംഗിച്ചു.