മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ
1265838
Wednesday, February 8, 2023 12:11 AM IST
മരുതോങ്കര: മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസ്സേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ 10, 11,12,13 തിയതികളിലായി നടക്കും. 10ന് വൈകുന്നേരം 3.30ന് ദിവ്യകാരുണ്യ ആരാധന, 4ന് കൊടിയേറ്റ് എന്നിവ നടക്കും. വിശുദ്ധ കുർബാനയ്ക്ക് ഫാ. വർഗീസ് തളിയിൽ കാർമികത്വം വഹിക്കും.
തുടർന്ന് മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം, വാഹന വെഞ്ചെരിപ്പ്, രാത്രി ഏഴിന് കലാസന്ധ്യ എന്നിവ നടക്കും. 11ന് വൈകുന്നേരം 3.30 ന് തിരുസ്വരൂപ പ്രതിഷ്ഠ, 4.30ന് ആഘോഷമായ വിരുദ്ധ കുർബാനയ്ക്ക്, ഫാ. ടോമി കളത്തൂർ കാർമികത്വം വഹിക്കും.
6.30ന് പ്രദക്ഷിണം, ഫാ. ജോർജ്ജ് കുറ്റിക്കാട്ട് തിരുനാൾ സന്ദേശം നൽകും, രാത്രി ഒന്പതിന് വാദ്യമേളങ്ങൾ, ആകാശവിസ്മയം എന്നിവയുണ്ടാവും. 12ന് കാലത്ത് 9.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോൺ വെങ്കിട്ടയിൽ കാർമികത്വം വഹിക്കും 11.15ന് പ്രദക്ഷിണം, സമാപനാശിർവാദം സ്നേഹവിരുന്ന്, രാത്രി ഏഴിന്ന് റാന്തൻ നാടകം അരങ്ങേങും. 13ന് പ്രഭാത പ്രാർഥന, 6.15ന് കൃതജ്ഞത ബലിയോടെ സമാപിക്കും.