കാ​ർ​ഷി​ക മേ​ഖ​ല​യെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ച ബ​ജ​റ്റ് : ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Sunday, February 5, 2023 11:22 PM IST
കോ​ഴി​ക്കോ​ട്: കാ​ർ​ഷി​ക മേ​ഖ​ല​യെ പൂ​ർ​ണ്ണ​മാ​യും അ​വ​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് കേ​ര​ള ബ​ജ​റ്റെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ധി​പ്പി​ച്ച ഭൂ​നി​കു​തി​യും, ഭൂ​മി​യു​ടെ ന്യാ​യ​വി​ല ഉ​യ​ർ​ത്ത​ലും ക​ർ​ഷ​ക​ർ​ക്ക് ദോ​ഷ​മാ​യി ബാ​ധി​ക്കും. ക​ട​കെ​ണി​യി​ലാ​യി​രി​ക്കു​ന്ന ക​ർ​ഷ​ക​ന് ഭൂ​മി വി​റ്റ് ക​ടം വീ​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം പോ​ലും ന​ഷ്ട​മാ​കും, ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന യാ​തൊ​രു പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഇ​ല്ല . റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കും എ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ധാ​നം ചെ​യ്ത​വ​ർ 200 രൂ​പ​യെ​ങ്കി​ലും താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കാ​ൻ റ​ബ്ബ​റി​ന് അ​റു​നൂ​റ് കോ​ടി വ​ക​യി​രു​ത്തി എ​ന്ന് പ​റ​യു​മ്പോ​ൾ ക​ഴി​ഞ്ഞ ത​വ​ണ പ്ര​ഖ്യാ​പി​ച്ച് 500 കോ​ടി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് എ​ത്ര രൂ​പ ന​ൽ​കി​യെ​ന്ന് പ​റ​യു​വാ​നു​ള്ള ആ​ർ​ജ്ജ​വം സ​ർ​ക്കാ​ർ കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ജൂ​ഷ് മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.