സുഹൃത്തിനെ കുത്തിയ കേസിൽ പ്രതി റിമാന്ഡില്
1265208
Sunday, February 5, 2023 11:22 PM IST
കോഴിക്കോട് : മദ്യ ലഹരിയിൽ സുഹൃത്തിനെ കത്തി കൊണ്ട് കുത്തിയ കേസിൽ ലീഗ് നേതാവായ മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ.
ഇസ്ഹാഖ് കുരിക്കളുടെ മകൻ മുഹമ്മദ് മൊയ്തീൻ കുരിക്കളെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി അഞ്ചിന് കുതിരവട്ടത്ത് വച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾക്കിടെ വാക്ക് തർക്കമുണ്ടായി. തുടർന്ന് വിനീഷ് മൂസയെന്ന സുഹൃത്തിനെ കത്തി കൊണ്ട് കുത്തിയെന്നാണ് കേസ്. ഞായർ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.