കെ.എം. മാണി കാരുണ്യത്തിന്റെ സ്നേഹ സ്പർശം: തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ
1263528
Tuesday, January 31, 2023 12:06 AM IST
കോഴിക്കോട്: ഏഴു പതിറ്റാണ്ടിലധികം കേരളത്തിൽ നിറ സാന്നിദ്ധ്യമായ കെ.എം. മാണി കാരുണ്യത്തിന്റെ സ്നേഹ സ്പർശവും ഒട്ടേറെ രോഗികൾക്ക് കാരുണ്യ പദ്ധതിയിലൂടെ ആശ്വാസമാവുകയും ചെയ്ത പുണ്യ പുരുഷനാണെന്നും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി വെസ്റ്റ്ഹിൽ പുവർഹോമിൽ നടത്തിയ കാരുണ്യ ദിന ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ കണ്ണീരൊപ്പുന്നതിനു നിയമ ഭേദഗതികൾ കൊണ്ടുവരാൻ തന്റേടം കാണിച്ച ഭരണകർത്താവായിരുന്നു അദ്ദേഹം. ഒരേ നിയോജക മണ്ഡലത്തിൽ നിന്നും13 തവണ തുടർച്ചയായി വിജയിക്കുക എന്നത് അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ജനം നൽകിയ അംഗീകാരമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കേരളാ കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആധ്യക്ഷത വഹിച്ചു. കെ.എം. മാണിയുടെ മകൾ ടെസ്സി സുനിൽ, വർഗീസ്പേരയിൽ, കെ.കെ. നാരായണൻ, കെ.എം. പോൾസൺ, ഡോ. സുനിൽ ജോർജ്, വിനോദ് കിഴക്കയിൽ, പി.എ. ജയപ്രകാശ്, ജോസ് ജോസഫ് കൈനടി, ഷാജു ജോർജ്, അബ്ദുൾ റസാക്ക്, ഷിനോജ് പുളിയോളി, റീത്ത ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.