പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, January 29, 2023 12:08 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഖ​ര​മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നോ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി​യോ ന​ട​പ്പാ​ക്കു​ക, നി​ത്യ​ജീ​വി​ത​ത്തി​ൽ സാ​മ്പ​ത്തി​ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ വീ​ണ്ടും വി​ഷ​മ​ത്തി​ൽ ആ​ക്കു​ന്ന വേ​സ്റ്റ് നി​ർ​മ്മാ​ർ​ജ​ന​ത്തി​നാ​യു​ള്ള യൂ​സേ​ഴ്‌​സ് ഫീ ​നി​ർ​ത്ത​ലാ​ക്കു​ക, എ​ന്നീ ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യി വാ ​മൂ​ടി​ക്കെ​ട്ടി കോ​ട​ഞ്ചേ​രി ആം ​ആ​ദ്മി പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. എ​ബ്ര​ഹാം വാ ​മ​റ്റ​ത്തി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.