മ​ല​യാ​ളി യു​വാ​വ് റി​യാ​ദി​ൽ അ​ന്ത​രി​ച്ചു
Friday, January 27, 2023 10:33 PM IST
കോ​ഴി​ക്കോ​ട്: മ​ല​യാ​ളി യു​വാ​വ് റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ചു. വ​ട​ക​ര ക​ല്ലാ​മ​ല സ്വ​ദേ​ശി റി​ഗീ​ഷ് ക​ണ​വ​യി​ൽ (38) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദി​ൽ അ​റ​ബ്‌​കോ ലോ​ജി​സ്റ്റി​ക്കി​ൽ 14 വ​ർ​ഷ​മാ​യി അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു മ​ര​ണം. റി​യാ​ദ് ഖ​ലീ​ജി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു. റി​യാ​ദി​ൽ അ​ൽ​ഖ​ലീ​ജ്‌ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ൽ ന​ഴ്‌​സാ​യി​രു​ന്ന പ്ര​ഭാ​വ​തി​യാ​ണ് ഭാ​ര്യ. അ​ച്ഛ​ൻ: രാ​ജ​ൻ ക​ണ​വ​യി​ൽ, അ​മ്മ: ഗീ​ത. മ​ക്ക​ൾ: റി​ത്വി​ൻ, ആ​ര്യ​ൻ, ധീ​ര​വ്.