ബഫർസോൺ പ്രശ്നം പരിഹരിക്കണമെന്ന്
1262303
Thursday, January 26, 2023 12:19 AM IST
കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോടഞ്ചേരി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.
കർഷക ജനത നേരിടുന്ന ബഫർസോൺ പ്രശ്നം, വന്യ മൃഗ ശല്യം, കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റം എന്നിവയിൽ പരിഹാരം കണ്ടെത്തണമെന്നും പെൻഷൻകാരുടെ തടഞ്ഞുവെക്കപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ജോസഫ് മുട്ടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രതിനിധികളായ കെ.സി. ജോസഫ്, തോമസ് മലാന എന്നിവരും ദേവസ്യ തെങ്ങുംതോട്ടത്തിൽ, ജോസഫ് കല്ലമ്പളാക്കൽ, സേവിയർ വലിയമറ്റം, ജോൺസൺ തെങ്ങും തോട്ടത്തിൽ, ജേക്കബ് എലഞ്ഞനാംകുഴിയിൽ, ചാക്കോ നിരവത്ത്, വർഗീസ് മണ്ണകത്ത്, ജോർജ് തോമസ് വണ്ടനാക്കര എന്നിവർ പ്രസംഗിച്ചു. 2023 വർഷത്തെ ഭാരവാഹികളായി സേവിയർ വലിയമറ്റം (പ്രസിഡന്റ്), ജോസഫ് കല്ലമ്പളാക്കൽ (സെക്രട്ടറി), ബേബി കപ്യാരുമലയിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.