വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി, കോടതിയും പോലീസും ഇടപെട്ടു
1262037
Wednesday, January 25, 2023 12:38 AM IST
നാദാപുരം: വളയം കല്ലു നിരയിൽവീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് കോടതി ഉത്തരവ് പ്രകാരം വളയം പോലീസ് നീക്കം ചെയ്തു.
വളയം കല്ലു നിര വാടപൊയിൽ മാതുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് സ്വകാര്യ വ്യക്തി കല്ലും മറ്റും നിക്ഷേപിച്ച് തടസ്സപ്പെടുത്തിയത്.
സംഭവം കോടതി കയറിയതോടെ മാതുവിന് അനുകൂലമായി നാദാപുരം മുൻസിഫ് കോടതി വിധി പറഞ്ഞു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും തടസ്സം നീക്കാൻ സ്വകാര്യ വ്യക്തി തയ്യാറാകാതായതോടെ വീട്ടുകാർ വളയം പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് വളയം എസ്.ഐ.അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വളയം പോലീസ് സംഘം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കം ചെയ്ത് വഴി പുനഃസ്ഥാപിക്കുകയായിരുന്നു.