മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വാ​ഹ​ന​ജാ​ഥ ഇ​ന്ന് കോ​ഴി​ക്കോ​ട്
Wednesday, January 25, 2023 12:38 AM IST
കോ​ഴി​ക്കോ​ട്: മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വാ​ഹ​ന​ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ച്ച ജാ​ഥ​യാ​ണി​ത്.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു മ​ദ്യ നി​യ​ന്ത്ര​ണാ​ധി​കാ​രം പു​ന:​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ ന​ട​ര​ത്തു​ന്ന​ത്.​ രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ഴി​യൂ​ർ, 10ന് ​ചോ​മ്പാ​ല, 10.30ന് ​നാ​ദാ​പു​രം റോ​ഡ്, 11ന് ​ഓ​ർ​ക്കാ​ട്ടേ​രി, 11.30ന് ​നാ​ദാ​പു​രം, ഒ​രു മ​ണി കു​റ്റ്യാ​ടി, 2.30 ക​ക്ക​ട്ടി​ൽ, മൂ​ന്ന് വി​ല്യാ​പ്പ​ള്ളി, 3.30ന് ​തി​രു​വ​ള്ളൂ​ർ, നാ​ലി​ന് വ​ട​ക​ര, അ​ഞ്ചി​ന് മേ​പ്പ​യ്യൂ​ർ, 5.30-ന് ​പ​യ്യോ​ളി അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രാ​ണ് ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.