60 കിലോമീറ്റർ കനാൽ ശുചീകരിക്കും
1262026
Wednesday, January 25, 2023 12:37 AM IST
കുറ്റ്യാടി: കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെനേതൃത്വത്തിൽ 26-ന് കുന്നുമ്മൽ ഏരിയയിൽ 60 കിലോമീറ്റർ കനാൽ ശുചീകരിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽഅറിയിച്ചു.
ചക്കിട്ട പാറ പഞ്ചായത്തിലെ ചവറമൂഴി മുതൽ കുന്നുമ്മൽ പഞ്ചായത്ത് വരെയുള്ള മെയിൻ കനാലിലും ഉപകനാലുകളിലുമാണ് ശുചീക രണം നടക്കുന്നത്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കനാൽ ശുചീകരണ സമിതിയുടെ നേതൃത്വത്തിൽ 8000 ആളുകൾ പങ്കെടു ക്കും. ശുചീകരണത്തിൽ ഫയർ ഫോഴ്സിന്റെ ഡിഫൻസ് ടീമും പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും അണിനിരക്കും. ഇപ്പോഴും വെള്ളമെത്താത്ത പ്രദേശങ്ങളുണ്ട് ഏരിയ തല ഉദ്ഘാടനം മര തോങ്കരയിൽ അഖിലേന്ത്യാ കമ്മിറ്റി അംഗം എം. പ്രകാശൻ നിർവഹിക്കും. പഞ്ചായത്ത് തലങ്ങളിലും ഉദ്ഘാടന പരിപാടികൾ നടക്കും 26 രാവിലെ എട്ടുമുതല്‍ രണ്ടുവരെയാണ് ശുചീകരണം. അന്നേദിവസം പ്രവൃത്തി പൂർത്തിയായില്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിലും ശുചീകരണം നടത്തുമെന്ന് കെ പി .ചന്ദ്രി, ടി.പി. പവിത്രൻ, ടി.കെ. മോഹൻ ദാസ് ,എം.കെ.ശശി എന്നിവർ അറിയിച്ചു.