ആടുകൾക്ക് അജ്ഞാത രോഗം: വൈദ്യസഹായം ലഭിക്കാതെ കർഷകർ
1247016
Thursday, December 8, 2022 11:57 PM IST
നാദാപുരം: വളയം പഞ്ചായത്തിലെ കുറുവന്തേരിയിൽ ആടുകൾക്ക് അജ്ഞാത രോഗം. വൈദ്യസഹായം ലഭിക്കാതെ രണ്ട് ആടുകൾ ചത്തു. വളയം പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലും പുറംഭാഗത്താണ് വീട്ടിൽ വളർത്തുന്ന ആടുകൾക്കാണ് അജ്ഞാത രോഗം ബാധിച്ചിരിക്കുന്നത്. കല്ലുംപുറത്ത് ആമിനയുടെ വീട്ടിലെ പൂർണ ഗർഭിണിയായ രണ്ട് ആടുകളാണ് ചത്തത്. നിരവധി ആടുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ചികിത്സാ സഹായംതേടി തൂണേരി ബ്ലോക്ക് പരിധിയിലെ എടച്ചേരി, തൂണേരി, ചെക്യാട്, വളയം തുടങ്ങിയ മൃഗാശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാർ വന്നില്ലെന്നും ഇതിനിടയിൽ ആടുകൾ ചത്തുപോയെന്നും കുടുംബം ആരോപിച്ചു.