എരപ്പാൻതോട് നിന്നും കൂരാച്ചുണ്ടിലേക്കുള്ള റോഡ് നവീകരണം നടത്തണമെന്ന്
1246843
Thursday, December 8, 2022 1:15 AM IST
കൂരാച്ചുണ്ട്: അടുത്ത കാലത്തായി നവീകരണ പ്രവൃത്തി നടത്തിയ കൂട്ടാലിട-കൂരാച്ചുണ്ട് പിഡബ്ല്യൂഡി റോഡിലെ നവീകരണ പ്രവൃത്തി നടത്താതെ കിടക്കുന്ന റോഡിന്റെ എരപ്പാൻതോട് മുതൽ കൂരാച്ചുണ്ട് വരെയുള്ള ഭാഗവും നവീകരണം നടത്തണമെന്ന ആവശ്യം ശക്തം.
മലയോര മേഖലയായ കൂരാച്ചുണ്ടിൽ നിന്നും കോഴിക്കോടിനുള്ള പ്രധാന റോഡും കെഎസ്ആർടിസി ബസുകൾ അടക്കം ഒട്ടനവധി ബസുകളും മറ്റ് വാഹനങ്ങളും സർവീസ് നടത്തുന്ന റോഡിന്റെ എരപ്പാൻതോട് മുതൽ കൂരാച്ചുണ്ട് ടൗൺ വരെയുള്ള 2.5 കിലോമീറ്റർ ദൂരം വരുന്ന റോഡിലെ കുഴികൾ അടക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്. കാലങ്ങൾക്ക് മുമ്പ് ടാറിംഗ് പ്രവൃത്തി നടത്തിയ റോഡിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ജില്ലയിലെ തന്നെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുമാണിത്.