നാട്ടിലെത്തിയ കാട്ടുപന്നിക്കൂട്ടം ജനങ്ങളെ പരിഭ്രാന്തരാക്കി
1246835
Thursday, December 8, 2022 1:14 AM IST
കുറ്റ്യാടി: വേളം പള്ളിയത്ത് ടൗണിൽ ഇന്നലെ രാവിലെ 11ഓടെ എത്തിയ നാല് കാട്ടുപന്നികൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കൂട്ടം തെറ്റിയ ഒരു പന്നി തൊട്ടടുത്ത കിഴക്കെ പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലർ ട്രെയിഡേഴ്സ് എന്ന കടയിൽ കയറി കച്ചവട സാമഗ്രികൾ കുത്തിമറിച്ചു
നാശനഷ്ട്ടങ്ങൾ വരുത്തി. കടയ്ക്കുള്ളിൽ നിന്നും വെപ്രാളം കാണിച്ച് പുറത്തേക്ക് രക്ഷപെടുന്നതിനൊടുവിൽ കടയുടെ മുൻവശത്തെ ചില്ല് വാതിൽ തകർത്തു. ഏകദേശം ഇരുപതിനായിരത്തോളം രൂപയുടെ നാശനഷ്ട്ടം സംഭവിച്ചതായി കടയുമ പറഞ്ഞു. വേളം മണിമല ഭാഗങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്താൽ കർഷകർ പൊറുതിമുട്ടുകയാണ്.
മാർച്ചും ധർണയും നടത്തി
കുറ്റ്യാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊട്ടിൽ പാലം സബ് ട്രഷറി ഓഫീസിന് മുന്നിൽ കേരള സ്റ്റെയ്റ്റ് പെൻഷനേഴ്സ് യൂണിയൻ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. എം.സി. ചാത്തു അധ്യക്ഷത വഹിച്ചു. എടത്തിൽ ദാമോധരൻ, കെ.കെ.രവീന്ദ്രൻ, സി.കെ.നാണു, കെ.ടി രാജൻ, കെ.രാജൻ, സി. ലീല, ജോർജ് കട്ടക്കയം, ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.