വാ​ണി​മേ​ലി​ൽ അ​യ​ൽ വീ​ട്ടി​ലെ വ​ള​ർ​ത്ത് നായയു​ടെ ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്
Tuesday, December 6, 2022 11:45 PM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ ഭൂ​മി​വാ​തു​ക്ക​ലി​ൽ അ​യ​ൽ വാ​സി​യു​ടെ വ​ള​ർ​ത്ത് പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് വി​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. വാ​ണി​മേ​ൽ സി.​സി. മു​ക്കി​ലെ ചെ​ട്ട്യാം വീ​ട്ടി​ൽ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ഗീ​ത (52) യെ​യാ​ണ് പ​ട്ടി അ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് സം​ഭ​വം.
കൈ​കാ​ലു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വ​ട​ക​ര​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ അ​യ​ൽ വീ​ട്ടി​ലെ​ത്തി​യ ഗീ​ത​യെ റോ​ട്ട് വീ​ല​ർ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട നാ​യ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഗീ​ത​യു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​രും ഗീ​ത​യു​ടെ വീ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് നാ​യ​യു​ടെ അ​ക്ര​മ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ടി​യേ​റ്റ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റി​ട്ടു​ണ്ട്. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് നാ​യ​യു​ടെ അ​ക്ര​മ​ത്തി​ൽ നി​ന്ന് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.