ക്ര​മ​ക്കേ​ട് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലും മു​ക്കം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ
Tuesday, December 6, 2022 12:08 AM IST
മു​ക്കം: ഏ​റെ നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലും അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ത​കൃ​തി.
സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി വി​ധി​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണം ക​ഴി​യു​ന്ന​ത് വ​രെ എ​ല്ലാ നി​യ​മ​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ഴി​ക്കോ​ട് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വ് ന​ൽ​കി. ച​ട്ട​വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ വീ​ണ്ടും ആ​റോ​ളം ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി.
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ളും വ​കു​പ്പു​ത​ല നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ട് ച​ട്ട​വി​രു​ദ്ധ​മാ​യി ന​ട​ത്തി​യ പ​ത്തോ​ളം ത​സ്തി​ക​ക​ൾ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ എ​ട​ക്ക​ണ്ടി​യി​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷം​സു​ദ്ദീ​ൻ, സ​മീ​റ, ഷീ​ന, റു​ബീ​ന, എ ​ക്ലാ​സ് അം​ഗ​ങ്ങ​ളാ​യ എം. ​ബാ​ബു​രാ​ജ​ൻ, സി.​ടി ലോ​ഹി​താ​ക്ഷ​ൻ, പി. ​അ​ഹ​മ്മ​ദ് കു​ട്ടി, കെ. ​ഭാ​സ്ക​ര​ൻ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​യ എ. ​ശ്രീ​ജി​ത്ത്, എ​ൻ. മാ​ന​സ്, ഇ. ​നി​മി​ഷ എ​ന്നി​വ​ർ ഫ​യ​ൽ ചെ​യ്ത കേ​സു​ക​ളാ​ണ് ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​ർ​പ്പ് ക​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്.