ജെറിയാട്രിക് ഹോം കെയർ പദ്ധതിക്ക് തുടക്കമായി
1245888
Monday, December 5, 2022 12:42 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ അഭയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജെറിയാട്രിക് ഹോംകെയറിന്റെ പൈലറ്റ് പദ്ധതിക്ക് പതിമൂന്നാം വാർഡിൽ തുടക്കമായി.
പതിമൂന്നാം വാർഡിലെ മുഴുവൻ ഭവനങ്ങളും സന്ദർശിക്കുകയും വിഷമത അനുഭവിക്കുന്ന മുതിർന്ന പൗരന്മാരെ കണ്ടെത്തി രജിസ്റ്റർ ചെയ്യുകയും മതിയായ പരിചരണം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
നഴ്സുമാർ, പാലിയേറ്റീവ് കെയർ വളണ്ടിയർമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഭവന സന്ദർശനത്തിൽ പങ്കെടുത്തു. അഭയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എ.എം. ജോർജ് അരുവിയിലിന്റെ അധ്യക്ഷതയിൽ വാർഡ് അംഗം വി.എ. നസീർ ഉദ്ഘാടനം നിർവഹിച്ചു.
ജെറിയാട്രിക് ഹോം കെയർ പ്രോജക്ട് കോർഡിനേറ്റർ ജോസ് പുളിമൂട്ടിൽ പദ്ധതി വിശദീകരിച്ചു.
ലത്തീഫ് തൊണ്ടി പറമ്പിൽ, ബൈജു വരിക്കാനി, ബേബി വെണ്ണായപിള്ളിൽ, ഖദീജ കാട്ടിലകണ്ടി, ഫരീദ കണ്ണഞ്ചേരി, എൽസമ്മ മാണി, ഖദീജ മച്ചിങ്ങൽ, സാജിത കാട്ടിലക്കണ്ടി, ഷെറീന കാട്ടിലക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.