പ്രചരണപരിപാടികൾക്ക് തുടക്കമായി
1245518
Sunday, December 4, 2022 12:36 AM IST
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ വ്യത്യസ്തങ്ങളായ പ്രകടനങ്ങളോടെ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ - 2 ന്റെ പ്രചരണപരിപാടികൾക്ക് തുടക്കമായി. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിടിപിസിയും വെസ്റ്റ്ഹിൽ വെൽനസ് വണ്ണും സംയുക്തമായി സംഘടിപ്പിച്ച "സീ ദി ഏബിൾ നോട്ട് ദി ലേബൽ' പരിപാടി കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ. കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു. 24 മുതൽ 28 വരെ ബേപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിലേക്ക് ഒരു ക്ഷണം എന്ന രീതിയിലാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് കെ. കൃഷ്ണകുമാരി പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, ഡിടിപിസി ബീച്ച് മാനേജർ പി. നിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.