ലോക എയ്ഡ്സ് ദിനാചരണം നടത്തി
1245260
Saturday, December 3, 2022 12:43 AM IST
തിരുവമ്പാടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജമീഷ് ഇളംതുരുത്തി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം റംല ചോലക്കൽ എന്നിവർ വിദ്യാർഥികളെ റെഡ് റിബൺ അണിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി.
ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ എയ്ഡ്സ് ദിന സന്ദേശ കാൻവാസിൽ ഒപ്പുവച്ചു.