അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം
1244934
Thursday, December 1, 2022 11:58 PM IST
കൂടരഞ്ഞി: ജേസിസ് തിരുവമ്പാടി ടൗണിന്റെ ആഭിമുഖ്യത്തിൽ ദിശ ചാരിറ്റബിൾ സൊസൈറ്റിയും, ഡോൺ ബോസ്കോ കോളജും, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് എയ്ഡ്സ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ അസി. മാനേജർ റവ. ഫാ. റ്റിൻസ് മറ്റപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സജി ജോൺ അധ്യക്ഷത വഹിച്ചു.
ജേസീസ് തിരുവമ്പാടി ടൗൺ പ്രസിഡന്റ് ടി.ജെ. ജോസ് റെഡ് റിബൺ ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ വിമൺ ഡെവലപ്പ്മെന്റ് സെൽ കോ- ഓർഡിനേറ്റർ ഷൈമ അജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിശ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രകാശ് പീറ്റർ എച്ച് ഐ വി ബോധവത്കരണ ക്ലാസ് എടുത്തു. സി. റോസ് മരിയ, സി. കുസുമം, ജയേഷ് സ്രാമ്പിക്കൽ, ഡോ. സന്തോഷ് സ്കറിയ, ചാർലി തോമസ്, റെജി ജോൺ , ബാബു കിഴക്കരക്കാട്ട്, വിനോദ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോൺ ബോസ്കോ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.