സിറ്റി ഉപജില്ലയുടെ കുതിപ്പ് തുടരുന്നു
1244679
Thursday, December 1, 2022 12:28 AM IST
വടകര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നലത്തെ മത്സരങ്ങൾക്ക് തിരശീല വീഴവേ പോയിന്റ് നിലയിൽ ആധിപത്യം ഉറപ്പിച്ച് കോഴിക്കോട് സിറ്റി ഉപജില്ല.
സ്റ്റേജ് ഇനങ്ങൾ ആരംഭിച്ച മൂന്നുദിനം പിന്നിടുമ്പോൾ 647 പോയിന്റുകളുമായാണ് കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നത്.
607 പോയിന്റുകളുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 585 പോയിന്റുകളോടെ ബാലുശേരി ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്.സ്കൂളുകളിൽ 232 പോയിന്റുകളുമായി സിൽവർഹിൽ സ്കൂളാണ് മുന്നിൽ. തോടന്നൂർ ഉപജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 226 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
164 പോയിന്റുകളോടെ കോഴിക്കോട് സിറ്റി ഉപജില്ലയിലെ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.
136 പോയിന്റുമായി മേലടി ഉപജില്ലയിലെ ചിങ്ങപുരം സികെജി എംഎച്ച്എസ്സും135 പോയിന്റുകളുമായി കൊയിലാണ്ടി ഉപജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളും തൊട്ടുപിറകിലുണ്ട്.