വിധി കര്‍ത്താക്കളെ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി; സ്കൂള്‍ ജീവനക്കാരനു പരിക്ക്
1244676
Thursday, December 1, 2022 12:27 AM IST
വടകര: അറബനമുട്ട് മത്സരത്തിന്റെ വിധി കര്‍ത്താക്കളെ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. എംയുഎം ഹയര്‍സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂള്‍ ജീവനക്കാരന് മുബഷീറിനു പരിക്കേറ്റു. മത്സരത്തിന്റെ വിധി പ്രഖ്യാപനത്തിനു പിന്നാലെയാണ് വിധികർത്താക്കളെ ചോദ്യം ചെയ്യുന്ന സംഭവമുണ്ടായത്. മുബഷീര്‍ ഉള്പെടെയുള്ളവര് വിധി കര്‍ത്താക്കളെ സുരക്ഷിതമായി മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് അക്രമം. കൈക്കു പരിക്കേറ്റ മുബഷീര്‍ ചികിത്സ തേടി. കസേര കൊണ്ട് അടിക്കുകയായിരുന്നു. ഈ വിദ്യാലയത്തിലെ അധ്യാപകരില്‍ ചിലര്‍ക്കു നിസാര പരിക്കേറ്റു.
മേലടി ഉപജില്ലയില്‍ നിന്നുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നു പറയുന്നു.
ഇന്നലെ രാവിലെ കെ.കെ. രമ എംഎല്‍എ, ഡിഡിഇ സി. മനോജ്കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ഈ രൂപത്തിലുള്ള സമീപനം അംഗീകരിക്കാനാവില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഇവരുടെ ശ്രദ്ധയില്‍പെടുത്തി. കര്‍ശന നടപടി വേണമെന്നും സ്കൂൾ ആവശ്യപ്പെട്ടു.