വന്യമൃഗ ശല്യം: ഫോറസ്റ്റ് റേഞ്ച് ഓഫീസ് ധർണ നടത്തി
1244673
Thursday, December 1, 2022 12:27 AM IST
പെരുവണ്ണാമൂഴി: കൃഷിയിടത്തിലെ വന്യമൃഗശല്യത്തിന് അറുതി വരുത്തുക, ബഫർസോൺ വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട്കേരളാ കോൺഗ്രസ് -ജേക്കബ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് ആവള അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, ആഷിഖ് പി. അശോക്, തോമസ് പീറ്റർ, പ്രദീഷ് കാപ്പുങ്കര, രാജൻ അരുന്ധതി, വി.ഡി. ജോസ്, ഷെഫീഖ് തറോപ്പൊയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.