അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചനിലയിൽ
1244541
Wednesday, November 30, 2022 10:16 PM IST
കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേറ്റിനു സമീപം അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചു. കൊല്ലം സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷ് ബാബുവിന്റെ ഭാര്യ പ്രവിത (35), മകൾ അനിഷ്ക (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ന്നോടെയായിരുന്നു സംഭവം. ദൽഹി കൊച്ചുവേളി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മരണത്തിന് ഇടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് സിഐ അറിയിച്ചു. അനാമിക മറ്റൊരു മകളാണ്. നാരായണന്റെയും സതിയുടെയും മകളാണ് പ്രവിത. സഹോദരൻ: പ്രബീഷ്.