താമരശേരി പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി
1243004
Friday, November 25, 2022 12:09 AM IST
താമരശേരി: പഞ്ചായത്തിന്റെ 2023-2024 വാര്‍ഷികപദ്ധതി രൂപീകരിക്കുന്നതിന് പഞ്ചായത്ത് തല വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി അധ്യക്ഷത വഹിച്ചു. ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമിയെ ഫലപ്രദമായി ഉപയോഗിക്കണമെന്നും, ജോലിയിടങ്ങളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എം.ടി. അയ്യുബ്ഖാന്‍ പദ്ധതികള്‍ വിശദീകരിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എ. അരവിന്ദന്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മജ്ജിത കുറ്റിയാക്കില്‍, സെക്രട്ടറി ജെയ്സണ്‍, അസി. സെക്രട്ടറി ദേവദാസന്, എ.പി. മൂസ, ഗോപാലന്‍കുട്ടി, രാധാകൃഷ്ണന്, സിറാജ് എന്നിവര്‍ പ്രസംഗിച്ചു.