ടെറസില്‍ നിന്ന് കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു
1242851
Thursday, November 24, 2022 10:11 PM IST
കോഴിക്കോട്: വീടിന്റെ ടെറസില്‍ നിന്ന് കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്പറമ്പില് താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കല്‍ നൗഷാദ് (39) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ടെറസില്‍ നിന്നു കാല്‍വഴുതി വീടിനോടു ചേര്‍ന്നുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടന്‍തന്നെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി.
പ്രവാസിയായിരുന്ന നൗഷാദ് ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കേയാണ് അപകടമുണ്ടായത്. ഖത്തര്‍ കെഎംസിസി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. പുതുപ്പാട് മലപുറം സ്വദേശിനി മാജിതയാണ് ഭാര്യ: അഹമ്മദ് ഷാന്‍, നജ ഫാത്തിമ എന്നിവര്‍ മക്കളാണ്. പിതാവ് അബ്ദു. മാതാവ്: ഖദീജ.