കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം: അനുശോചന യോഗം നടത്തി
1227443
Tuesday, October 4, 2022 12:46 AM IST
താമരശേരി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ചമല്‍ അങ്ങാടിയില്‍ മൗന ജാഥയും അനുശോചന യോഗവും ചേര്‍ന്നു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ അനില്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കെ.ആർ. രാജന് അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. സെബാസ്റ്റ്യൻ, സിറാജുദ്ദിന് ചുണ്ടന്‍കുഴി, വാര്‍ഡ് മെമ്പര്‍ വിഷ്ണു ചുണ്ടന്‍കുഴി, സി.കെ. അലി, രതീഷ് പുവന്മല, പിയൂസ്, ഇ.കെ. അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.