മുതിർന്ന കർഷകനെ ആദരിച്ചു
1227441
Tuesday, October 4, 2022 12:45 AM IST
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തില്‍ മുതിർന്ന കര്‍ഷകനെ ആദരിച്ചു.
100 വയസ് പ്രായമുള്ള വട്ടപ്പലത്ത് ജോസഫ് (കുട്ടിച്ചേട്ടൻ ) നെയാണ് പിടിഎ പ്രസിഡന്റ് വിത്സൻ താഴത്തു പറമ്പിൽ, ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെപ്പിള്ളിൽ എന്നിവർ ചേർന്ന് ആദരിച്ചത്. ആരോഗ്യ കരമായ ജീവിത രീതി, കാർഷിക മേഖല നില നിർത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെ സംബന്ധിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ജോസ് മാത്യു, അരുൺ വിത്സൻ, ക്രിസ്റ്റി, ക്രിസ്റ്റോ, ഡറിൽ തുടങ്ങിയവർ പ്രസംഗിച്ചു.