അ​ഴ​കൊ​ടി ദേ​വി മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷം
Monday, October 3, 2022 12:30 AM IST
കോ​ഴി​ക്കോ​ട് : തി​രു​ത്തി​യാ​ട് അ​ഴ​കൊ​ടി ദേ​വി മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴാം നാ​ളാ​യ ഇ​ന്ന​ലെ തൃ​ക്കു​റ്റി​ശ്ശേ​രി ശി​വ​ശ​ങ്ക​ര​ൻ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ 101 വാ​ദ്യ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന മെ​ഗാ പാ​ണ്ടി​മേ​ളം ന​ട​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മെ​ഗാ പാ​ണ്ടി​മേ​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നാം ദി​നം മു​ത​ൽ പ​ത്താം ദി​നം വ​രെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും പ​റ​നി​റ​ക്ക​ൽ ച​ട​ങ്ങു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഒ​ൻ​പ​താം ദി​ന​ത്തി​ൽ സം​ഗീ​ത റി​യാ​ലി​റ്റി ഷോ ​താ​രം റി​തു​രാ​ജ് ന​യി​ക്കു​ന്ന മെ​ഗാ ഗാ​ന​മേ​ള ന​ട​ക്കും. ക്ഷേ​ത്രം ത​ന്ത്രി പാ​തി​രി​ശ്ശേ​രി മി​ഥു​ൻ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വി​ജ​യ​ദ​ശ​മി നാ​ളി​ൽ രാ​വി​ലെ 8മ​ണി മു​ത​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ന്നേ​ദി​വ​സം അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.