ഖയാൽ പെയിന്റിംഗ് എക്സിബിഷൻ ഇന്ന്
1226719
Saturday, October 1, 2022 11:54 PM IST
കോഴിക്കോട്: ഷിറിൻ റെഫിയുടെ മൂന്നാമത് പെയിന്റിംഗ് എക്സിബിഷൻ ഇന്ന് വൈകുന്നേരം മൂന്നിന് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടക്കും. ചിത്രകാരി കബിതാ മുഖോപാധ്യായ ഉദ്ഘാടനം ചെയ്യും. അക്രിലിക്, ഓയിൽ എന്നിവ ഉപയോഗിച്ച് തീർത്ത 65- ൽ പരം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇന്നു മുതൽ ആറു വരെയാണ് പ്രദർശനം.