വീണു കിട്ടിയ കമ്മൽ തിരിച്ചേൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി
1226711
Saturday, October 1, 2022 11:52 PM IST
കൊയിലാണ്ടി: നഗരത്തിൽ നിന്നും വീണു കിട്ടിയ സ്വർണ കമ്മൽ പോലീസിൽ ഏൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി. മുഹബ്ബത്ത് ഹൗസിൽ ഹനീഫയ്ക്കാണ് കമ്മൽ വീണ് കിട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ദ്വാരക തിയറ്ററിനു മുന്നിലൂടെ പോകുമ്പോഴാണ് കമൽ കിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എൽപ്പിക്കുകയായിരുന്നു.
വാട്സ് ആപ് കൂട്ടായ്മയിലൂടെ വിവരം അറിഞ്ഞ ഈസ്റ്റ് റോഡിലെ ഫാത്തിമ മൻസിൽ ഷംസുദ്ദീൻ സ്റ്റേഷനിലെത്തി കമ്മൽ തിട്ടപ്പെടുത്തി. തുടർന്ന് എസ്ഐ ശശിധരൻ, പിആർഒ ഫിറോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കമ്മൽ ഷംസുദ്ദീന് ഹനീഫ കൈമാറി.