ബീച്ച് ഗെയിംസ് 2022
1225692
Wednesday, September 28, 2022 11:49 PM IST
കോഴിക്കോട് : സംസ്ഥാന കായിക വകുപ്പിന്റെ നിർദ്ദേശാനുസരണം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ നവംബർ ഒന്നിന് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നു.
18 - വയസ് കഴിഞ്ഞ വനിതകളുടെയും പുരുഷൻമാരുടെയും ഫുട്ബോൾ, വോളിബോൾ, കബടി, വടംവലി എന്നീ ഇനങ്ങളിലായാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ താത്പര്യമുള്ള ടീമുകൾ ഒക്ടോബർ ഏഴ് വരെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
ടീം അംഗങ്ങൾ പ്രായം തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ കൂടി ഹാജരാക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഫോൺ- 0495 2722593