ഞായറാഴ്ച സ്കൂൾ പ്രവർത്തി ദിനമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
1225691
Wednesday, September 28, 2022 11:49 PM IST
ചക്കിട്ടപാറ: ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച സ്കൂൾ പ്രവർത്തി ദിനമാക്കാനുള്ള നീക്കത്തിൽ ചക്കിട്ടപാറ ചേർന്ന സെന്റ് ആന്റണീസ് ഇടവക പാരീഷ് കൗൺസിൽ യോഗം പ്രതിഷേധിച്ചു.
രണ്ടാം തിയ്യതിയായ ഞായറാഴ്ച സ്കൂളിൽ അധ്യാപകരും, വിദ്യാർഥികളും, രക്ഷിതാക്കളുമെത്തി അന്നേ ദിവസം പ്രവർത്തിദിനമാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഞായർ പൊതു അവധി ദിവസമാണ്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് മതപരമായ ചടങ്ങുകൾ, വിശ്വാസ പരിശീലന ക്ലാസുകൾ മറ്റും നടത്തി വരുന്നത് അന്നേ ദിവസമാണ്. ആയതിനാൽ ആ ദിവസത്തെ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികാരി ഫാ.മിൽട്ടൺ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു.
ടീക്കൻ ക്രിസ്റ്റിൽ തുറയ്ക്കൽ, ട്രസ്റ്റിമാരായ ബാബു കൂനംതടം ,ബേബി വട്ടോട്ടുതറപ്പേൽ, സാബു കരിപ്പോട്ട്, കെ.ടി.പ്രകാശ്, ബാബു പള്ളിത്താഴത്ത്, പ്രകാശ് മുള്ളൻകുഴി, ബെന്നി മാളിയേക്കൽ, ലൗലി തൂങ്കുഴി, ലിബിന തീക്കുഴിവയലിൽ, ജാസ്മിൻ വളയത്ത്, മിനി പടിയറ ,ജിഷ ഇല്ലത്തുംചിറ, അഞ്ജന മരങ്ങാട് എന്നിവർ പ്രസംഗിച്ചു.