ഹൃ​ദ​യ​ത്തി​നാ​യി ഒ​രു ന​ട​ത്തം
Wednesday, September 28, 2022 11:46 PM IST
കോ​ഴി​ക്കോ​ട് : ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ക്ക​ത്തോ​ണ്‍ 'ഹൃ​ദ​യ​ത്തി​നാ​യി ഒ​രു ന​ട​ത്തം' ഇ​ന്ന് രാ​വി​ലെ ന​ട​ക്കും.

7 മ​ണി​ക്ക് സ​രോ​വ​രം ബ​യോ പാ​ര്‍​ക്കി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് ന​ട​ത്തം. രോ​ഗ​ശ​മ​ന​ത്തെ​ക്കാ​ള്‍ മു​ന്‍​ക​രു​ത​ലാ​ണ് എ​പ്പോ​ഴും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്ക് ന​ല്ല​ത്.

ഇ​തി​നാ​യി ഹോ​സ്പി​റ്റ​ലി​ല്‍ 50 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് നി​ര​ക്കി​ല്‍ ഹാ​ര്‍​ട്ട് സ്‌​ക്രീ​ന്‍ പാ​ക്കേ​ജ് ഒ​ക്ടോ​ബ​ര്‍ 29 വ​രെ ന​ല്‍​കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.