നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
1225348
Tuesday, September 27, 2022 11:59 PM IST
മുക്കം: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി താത്തൂരിൽ രണ്ട് പേർ പിടിയിൽ. വെള്ളിപറമ്പ് സ്വദേശികളായ കബീർ , ഉമ്മർ എന്നിവരാണ് മാവൂർ പോലീസിന്റെ പിടിയിലായത്. ലഹരി ഉൽപ്പന്നമായ രണ്ട് ചാക്കിലേറെ ഹാൻസ് പാക്കറ്റുകൾ മാവൂർ പോലീസ് പിടിച്ചെടുത്തു.
ചാത്തമംഗലം താത്തൂരിൽ വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വീടുകളിലും വീടിനോട് ചേർന്ന കടയിലും നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
ഇവിടെ കുട്ടികൾക്കടക്കം ലഹരി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ കടക്കുമുന്നിൽ ലഹരിക്കെതിരേ സമരം നടന്നിരുന്നു. മാവൂർ പ്രിൻസിപ്പൽ എസ്ഐ വി.ആർ.രേഷ്മ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.