തെരുവ് നായ ശല്യത്തിനെതിരേ രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു
1225034
Monday, September 26, 2022 11:51 PM IST
തിരുവമ്പാടി: വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരേ താമരശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഫാ. കുര്യാക്കോസ് ഐകുളമ്പിൽ പ്രോലൈഫ് യൂത്ത് വിങ്ങ് പ്രസിഡന്റ് സുബിൻ തയ്യലിനു പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടിയിൽ നടന്ന സമാപന സമ്മേളനം കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച ജാഥ തിരുവമ്പാടിയിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരവും, ലഘുലേഖ വിതരണവും അധികാരികൾക്ക് നൽകുവാനുള്ള നിവേദനങ്ങൾക്ക് ഒപ്പ് ശേഖരണവും നടത്തി.
ഉദ്ഘാടന സമ്മേളനത്തിൽ പ്രോലൈഫ് രൂപത ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിൽ ഫാ.അഗസ്റ്റിൻ പുരയിടത്തിൽ, ഫാ.അജി പുതിയപറമ്പിൽ, പൗളിൻ മാത്യു, സജീവ് പുരയിടം, ജോൺസൺ തെങ്ങുംതോട്ടത്തിൽ, ബെന്നി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ മരിയൻ പ്രോലൈഫ് താമരശേരി രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി പ്ലാത്തോട്ടം , ലൈജു അരീപ്പറമ്പിൽ, അനേക് തോണിപ്പാറ, ശ്വേതാ ടോമി, ഹെബ്സിബ ബെന്നി, പ്രിയങ്ക ബെന്നി, അനു ജോസഫ് എന്നിവർ പ്രസംഗിച്ചു.