റേഷന്‍ വ്യാപാരികള്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി
1225030
Monday, September 26, 2022 11:51 PM IST
കോഴിക്കോട്: റീട്ടെയില്‍ റേഷന്‍ വ്യാപാരികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓള് കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഓഗസ്റ്റിലെ കമ്മിഷന് ലഭ്യമാക്കുക, സൗജന്യ കിറ്റ് നല്‍കിയതിന്റെ കമ്മീഷന് അനുവദിക്കുക, ഓണത്തിന് തരാമെന്ന് പറഞ്ഞ ആയിരം രൂപ അലവന്‍സ് ലഭ്യമാക്കുക, മണ്ണെണ്ണ വാതില്‍പ്പടി വിതരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഇ. ശ്രീജന് അധ്യക്ഷനായി.കെ.പി അഷ്റഫ്, വി.കെ മുകുന്ദന് , എം.എ നസീര്‍, ഇല്ലക്കണ്ടി ബഷീര്‍, പി.കെ സതീശന്, എം.പി സുനില്‍ കുമാര്‍, ടി.എം അശോകന് സംസാരിച്ചു.