കുഷ്ഠരോഗ നിർണയം: അധ്യാപകർക്ക് പരിശീലനം നൽകി
1225029
Monday, September 26, 2022 11:51 PM IST
കുന്ദമംഗലം : കുട്ടികളിലെ കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടിയായ ബാലമിത്രയുടെ ഭാഗമായി ചെറുവാടി, കൊടിയത്തൂർ , കുന്ദമംഗലം , ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കുള്ള പരിശീലനം ചാത്തമംഗലം ഇഎംഎസ് ഹാളിൽ വച്ച് നടത്തി.
ചെറുവാടി സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.മനുലാൽ.എൻ.ബാലമിത്ര പരിപാടി വിശദീകരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ.സുധീർ രാജ്, ഇ.അബ്ദുൾ റഷീദ്, പി.ദീപിക എന്നിവർ പരീശീലനത്തിന് നേതൃത്വം നൽകി. ഒക്ടോബർ മാസത്തിൽ തന്നെ സ്കൂൾ വിദ്യാർഥികളിൽ കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്കുന്നതിന്റെ തുടക്കമായാണ് അധ്യാപകർക്ക് പരിശീലനം നല്കിയത്. ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ എൻ.സുരേഷ് ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ അബ്ദുൽ ഗഫൂർ പ്രത്യേക ക്ഷണിതാവായി ആശംസയർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സിജു.കെ.നായർ , കെ.ജയശ്രി എന്നിവർ പ്രസംഗിച്ചു.