ശൗചാലയം തുറന്നു കൊടുത്തു
1224384
Saturday, September 24, 2022 11:59 PM IST
മാനന്തവാടി: ഗാന്ധി പാർക്കിനു സമീപം അടച്ചിട്ടിരുന്ന ക്ലോക്ക് റൂമും ശൗചാലയലും നഗരസഭ പൊതുജനങ്ങളുടെ ഉപയോഗത്തിനു തുറന്നുകൊടുത്തു. വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് ശൗചാലയം അടച്ചിട്ടിരുന്നത്.
ഇതുമൂലം ആളുകൾ അനുഭവിക്കുന്ന പ്രയാസം മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നായിരുന്നു നഗരസഭയുടെ ഇടപെടൽ. ക്ലോക്ക് റൂമും ശൗചാലയവും രാത്രിയും പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഗാന്ധി പാർക്കിലും സമീപങ്ങളിലും ഉള്ളവർ ഉന്നയിക്കുന്നുണ്ട്.