ഹിന്ദി ഉത്്സവ്
1224373
Saturday, September 24, 2022 11:57 PM IST
പനമരം: ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ.എൽപി സ്കൂളിൽ ഹിന്ദി ഉത്സവ്-2022 നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു.
മഞ്ച് ജില്ലാ പ്രസിഡന്റ് സി. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അക്കഡേമിക് കോഓർഡിനേറ്റർ ഡോ.എം. ഗോവിന്ദരാജ്, ഡോ.ആർ. റീന, സയ്യിദ് ഫാസിൽ, വി.എസ്. രശ്മി, പി.എസ്. ബിനു, കെ. പ്രദീപ് എന്നിവർ പ്രസംഗിച്ചു. മത്സര വിജയികളായ വിദ്യാർഥികൾക്ക് റിട്ട.എടിഒ റസാഖ് ആയങ്കി ഉപഹാരങ്ങൾ നൽകി.