കൊക്കോ കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായം നൽകുന്നു
1224034
Saturday, September 24, 2022 12:04 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിൽ കൊക്കോ കൃഷി വ്യാപിപ്പിക്കുന്നതിന് അത്യുൽപാദന ശേഷിയുള്ള ഹൈബ്രീഡ് കൊക്കോ തൈകൾ സൗജന്യമായി കർഷകർക്ക് വിതരണം ചെയ്യുന്നു.
കൊക്കോ പുതുക്കൃഷി പദ്ധതിയിൽ ഉൾപെടുത്തി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കൊക്കോ വികസന കാര്യാലയമാണ് പരിപാലനത്തിനുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നത്. ആവശ്യമുള്ളവർ പേര്, വിലാസം, ഫോൺ നമ്പർ, സ്ഥല വിസ്തീർണം, നികുതി ചീട്ട്, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ഫോട്ടോ, ആവശ്യമുള്ള തൈകളുടെ എണ്ണം എന്നിവ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പായി വാർഡ് അംഗങ്ങളെയോ കൃഷിഭവനിലോ അറിയിക്കേണ്ടതാണ്.