താമരശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് വാഹന പ്രചരണ ജാഥ നാളെ
1223710
Thursday, September 22, 2022 11:09 PM IST
തിരുവമ്പാടി: പൊതു ജനങ്ങളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയായും, തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ വർധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരേ പ്രോലൈഫ് യൂത്ത് വിംഗ് താമരശേരി രൂപത വാഹന പ്രചാരണ ജാഥ നടത്തുന്നു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മരിയൻ പ്രോലൈഫ് താമരശേരി രൂപത യൂത്ത് വിംഗ് നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നാളെ കോടഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കണ്ണോത്ത്, നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പള്ളിപ്പടി, പുന്നക്കൽ, കൂടരഞ്ഞി, തിരുവമ്പാടി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ബോധവത്ക്കരണവും, ബന്ധപ്പെട്ട അധികാരികൾക്ക് നൽകുവാനുള്ള നിവേദനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒപ്പ് ശേഖരണവും നടത്തും.