കോട്ടക്കുന്ന് കോളനി നവീകരിക്കുന്നതിനു ഒരു കോടി അനുവദിച്ചു
1223706
Thursday, September 22, 2022 11:09 PM IST
ബാലുശേരി: പനങ്ങാട് പഞ്ചായത്തിലെ നിർമ്മല്ലൂർ കോട്ടക്കുന്ന് എസ്സി കോളനി നവീകരിക്കുന്നതിന് അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.
കോളനിയിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കോളനി നിവാസികളുടെ യോഗം ചേർന്നു. അഡ്വ. കെ.എം. സച്ചിൻ ദേവ് എംഎൽഎ യോഗം ഉദ്ഘാടനം ചെയതു. പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കണമെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ പനങ്ങാട് പഞ്ചായത്ത് അംഗം വൽസൻ തറോൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടം വള്ളി, സിബി, സുനീർ അമ്മദ് മാസ്റ്റർ, ഇ.വി ഗോപാലൻ എന്നിവർ പങ്കെടുത്തു.