ആതുര ശുശ്രൂഷ സേവന രംഗത്ത് മുഹമ്മദ്ഹാജി വേറിട്ട മാതൃക
1513769
Thursday, February 13, 2025 7:39 AM IST
പെരിന്തല്‍മണ്ണ: മലബാറിലെ ആതുര ശുശ്രൂഷ സേവന രംഗത്തും ആരോഗ്യ വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചവരില്‍ പ്രമുഖനായ മുഹമ്മദ് ഹാജിയുടെ വേര്പാടിനെത്തുടര്ന്നുള്ള അനുസ്മരണ യോഗം കിംസ് അല്‍ശിഫ അക്കാഡമിക് ഹാളില്‍ നടന്നു.
മലപ്പുറം ജില്ലയിലെ ആദ്യസൂപ്പര്‍ സ്പെഷലിറ്റി ഹോസ്പിറ്റലായ കിംസ് അല്‍ശിഫയുടെ ഡയറക്ടറും മലബാറിലെ നഴ്സിംഗ് പാരാമെഡിക്കല്‍ വിദ്യഭ്യാസ രംഗത്ത് ശ്രദ്ധേയമായ അല്‍ശിഫ കോളജുകളുടെ ട്രഷറര്‍, പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പൗരപ്രമുഖന്‍ എന്നി നിലകളില്‍ പ്രശസ്തനായിരുന്നു മുഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആതുര ശുശ്രൂഷ, സാമൂഹിക, സംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. ആതുര ശുശ്രൂഷ സേവന രംഗത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്പ്പാടെന്ന് അനുസമരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, കിംസ് അല്‍ശിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീന്‍, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് പി. ഷാജി, കിംസ് അല്‍ശിഫ ഡയറക്ടറും ഷിഫ മെഡികെയര്‍ ട്രസ്റ്റ് സെക്രട്ടറിയുമായ കെ.ടി. അബ്ദുള്‍ റസാഖ്, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. ഇ.ജി. മോഹന്‍കുമാര്‍, കെപിസിസി അംഗം വി. ബാബുരാജ്, സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഇഎംഎസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ്, രാംദാസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. രാംദാസ്, മൗലാന ഹോസ്പിറ്റല്‍ സിഇഒ രാംദാസ്, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷാജി ഗഫൂര്‍, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. നാസര്‍, പെരിന്തല്‍മണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. സന്തോഷ്കുമാര്‍, ക്ലിനിക്കല്‍ പ്രഫസര്‍ ഡോ. സി.പി. ജാഫര്‍, ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സജുസേവ്യര്, ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, സാമൂഹിക പ്രവര്ത്തകന് കുറ്റീരി മാനുപ്പ, സീനിയര്‍ സ്റ്റാഫുകളായ ബിന്ദു ശിവദാസ്, രാംമോഹന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സി. സതീഷ്, കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെയും അല്‍ശിഫ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.