സ്വയംതൊഴിൽ രംഗത്ത് വനിതാ ലീഗ് സജീവമാകുന്നു
1590532
Wednesday, September 10, 2025 5:58 AM IST
പെരിന്തൽമണ്ണ: നഗരസഭയിലെ പതിനഞ്ചാം വാർഡിൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി രണ്ട് യൂണിറ്റുകൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കും വനിതകൾക്കും ആവശ്യമായ ഡ്രസ് കളക്ഷനും അതോടൊപ്പം ടൈലറിംഗ് യൂണിറ്റുമാണ് ഒരുക്കിയത്.
പാതായ്ക്കര കോവിലകംപടി ഖാഇദേ മില്ലത്ത് സെന്ററിൽ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡന്റ് കെ.പി. ആസ്യ അധ്യക്ഷത വഹിച്ചു.
പ്രാർഥനക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നേതൃത്വം നൽകി. ആദ്യ വിൽപ്പന കുന്നത്ത് മാളുവിന് നൽകി വിൽപ്പനയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, മണ്ഡലം എസ്ടിയു പ്രസിഡന്റ് തെക്കത്ത് ഉസ്മാൻ, മുനിസിപ്പൽ വനിതാ ലീഗ് സെക്രട്ടറി സി.കെ. സൂറ, പച്ചീരി സുരയ്യ, റജീന മേലേതിൽ, ആബിദ, സുമില സ്രാന്പിക്കൽ, കുന്നത്ത് മഹ്മൂദ്, പുളിക്കൽ മാനു, കെഎംസിസി ഭാരവാഹികളും പ്രസംഗിച്ചു. ഇതോടൊപ്പം ഫുഡ് പ്രോസസിംഗ് യൂണിറ്റും കാറ്ററിംഗ് സർവീസും വനിതാ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും.