സഹോദയ കലോത്സവം ലോഗോ മത്സരം
1590533
Wednesday, September 10, 2025 5:58 AM IST
പെരിന്തൽമണ്ണ: ഒക്ടോബറിൽ പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിലും പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂളിലുമായി നടത്തുന്ന മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിനായി ലോഗോ മത്സരം നടത്തും.
സഹോദയ അംഗങ്ങളായ ജില്ലയിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ലോഗോ രൂപകൽപ്പന ചെയ്ത് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം [email protected] ഇ മെയിലിൽ 20 നകം അയയ്ക്കണം. സമ്മാനാർഹർക്ക് കാഷ് അവാർഡും ശിലാഫലകവും കലോത്സവ ഉദ്ഘാടന ചടങ്ങിൽ നൽകും.
സഹോദയ കലോത്സവ കോർ കമ്മിറ്റി യോഗവും മാന്വൽ പ്രകാശനവും മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. ജൗഹർ അധ്യക്ഷത വഹിച്ചു.
സിബിഎസ്ഇ സിറ്റി കോ ഓർഡിനേറ്റർ പി. ഹരിദാസ്, ജില്ലാ ട്രെയിനിംഗ് കോ ഓർഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ, ഭാരവാഹികളായ സെന്റ് ജോസഫ് സ്കൂൾ പ്രൻസിപ്പൽ ഫാ. നന്നം പ്രേംകുമാർ, യു.എ. ഷമീർ, എ. മുഹമ്മദ് മുസ്തഫ, ഹഫ്സ കാരാടൻ, ഐവി രതി, പി.എ. സലീന, എന്നിവർ പ്രസംഗിച്ചു.