സാന്ത്വനം ക്യാന്പിൽ ഓണവിരുന്നുമായി മർച്ചന്റ്്സ് വനിതാവിംഗ്
1590829
Thursday, September 11, 2025 7:46 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് വനിതാ വിംഗ് തണൽ സാന്ത്വനം ക്യാന്പിലുള്ളവർക്കായിഓണാഘോഷം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ വ്യാപാരഭവനിൽ നടന്ന പരിപാടി സിഐ സുമേഷ് സുധാകർ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്. മൂസു ഉപഹാരങ്ങൾ നൽകി. വനിതാവിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ഇസുദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ ഡാലിയ, സുഹറ അബൂബക്കർ, ഷമി സാദിഖ്, ഷൈമ, സുലു, ജമീലാമ്മ, ഷഫ്ന, സുരയ്യ തുടങ്ങിയവർ നേതൃത്വം നൽകി. ഷാലിമാർ ഷൗക്കത്ത്, യൂസഫ് രാമപുരം, പി.പി. സൈതലവി, യാക്കത്തലിഖാൻ, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഷൈജൽ, ഒമർ, കാജ മൂഹിയുദീൻ, ഇബ്രാഹിം കാരയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഓണസദ്യയുമൊരുക്കിയിരുന്നു.