ഭിന്നശേഷിക്കാർക്ക് സ്നേഹ യാത്ര സംഘടിപ്പിച്ചു
1484763
Friday, December 6, 2024 4:37 AM IST
വണ്ടൂർ: ഭിന്നശേഷിക്കാരേയും, അവരുടെ രക്ഷിതാക്കളേയും തൃശൂർ ചാവക്കാടുള്ള മറൈൻ വേർഡിലേക്ക് സ്വന്തം നിലയിൽ വിനോദയാത്ര സാഘടിപ്പിച്ചു. വണ്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മംഗലശേരി സിയാദ് ആണ് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 7, 8 വാർഡുകളിലുള്ള 52 പേരുമായി സ്നേഹ യാത്ര നടത്തിയത്. സുഹൃത്തുക്കൾക്കൊപ്പവും, നാട്ടിലെ ക്ലബ് പ്രവർത്തകർക്കൊപ്പവും വിനോദയാത്ര പോകാറുള്ള സിയാദിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്. സുഹൃത്തുക്കൾക്കിടയിൽ ധനസമാഹരണം നടത്തിയാണ് ഒരു ദിവസത്തെ യാത്ര സംഘടിപ്പിച്ചത്.