മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം
1454359
Thursday, September 19, 2024 5:04 AM IST
കരുവാരകുണ്ട്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് വി. ആബിദലി, വി. ഷൗക്കത്ത് അലി, ഗോപാല്‍ജി, കെ. മുഹമ്മദ് ആലി, അബ്ദുള്‍ റസാക്ക് പുന്നക്കാട്, മജീദ് തയ്യില്‍, റിയാസ് കൈപ്പുള്ളി, യൂസഫ് പാന്ത്ര, റഷീദ് കുട്ടത്തി തുടങ്ങിയവര്‍ നേതൃത്വം നല്കി.