രോ​ഗിപ​രി​ച​ര​ണ​ത്തി​ൽ ന​ഴ്സു​മാ​രു​ടെ പ​ങ്ക് നി​ർ​ണാ​യ​കം: ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ
Wednesday, February 8, 2023 11:48 PM IST
അ​ങ്ങാ​ടി​പ്പു​റം: ചി​കി​ത്സാ​രം​ഗ​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ഇ​ട​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ സ്ഥാ​നം വ​ള​രെ വ​ലു​താ​ണെ​ന്ന് എം​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം​ഇ​എ​സ് അ​ക്കാ​ഡ​മി ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ഫ. ഡോ. ​പി.​എ ഫ​സ​ൽ ഗ​ഫൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ലാ​ബ് ലൈ​റ്റിം​ഗ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഴ്സു​മാ​ർ കൂ​ടു​ത​ൽ പ്ര​തി​ബ​ദ്ധ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും കാ​ണി​ച്ചാ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​ഇ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും പാ​രാ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്‍​വീ​ന​റു​മാ​യ എം.​എം അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. നി​ർ​മ​ല പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡോ. ​എം.​പി കു​ഞ്ഞ​ഹ​മ്മ​ദ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ അ​ഗ​സ്റ്റി​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എം. ​ന​ജീ​ബ്, ക്ലാ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം ദീ​പ്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.